Thursday, June 30, 2011

വിദൂഷക കൂത്ത്






18 .06 .2011 ശനിയാഴ്ച രാവിലെ 10 .30 -നു സെന്റ്‌ ആന്റണീസ്  സ്കൂള്‍ ഹാളില്‍ വച്ച് പത്താം ക്ലാസ്സിലെ  മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടിയാട്ടം സംഘടിപ്പിച്ചു.'അമ്മന്നൂര്‍ ഗുരുകുലം'സ്ഥാപനത്തിലെ അധ്യാപകരായ ശ്രീ.രജനീഷ് ,ശ്രീ.ശിവദാസ് എന്നിവര്‍ കൂടിയാട്ടം അവതരിപ്പിച്ചു.ഇന്നത്തെ സമൂഹത്തില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാത്ത ഈ പൈത്രുകകലയെ മനസ്സിലാക്കി അതിന്റെ സമകാലിക പ്രസക്തി അറിയുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

10.30 -നു തുടങ്ങിയ കാര്യപരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനി സുവേദ.കെ.എസ്സ്.സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപിക ശ്രീമതി.തങ്കമ്മടീച്ചറിന്റെ ആശംസാ പ്രസംഗത്തിനു ശേഷം സംസാരിക്കാനായി ശ്രീ.രജനീഷ്  മാസ്റ്റര്‍ എഴുന്നേറ്റപ്പോള്‍ കുട്ടികളുടെ നിശബ്ദത അവരുടെ ആകാംക്ഷയെ പ്രതിഫലിപ്പിച്ചു.


എന്താണ് കൂടിയാട്ടം ? രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള  ഈ  കലാരൂപം മുന്‍കാലത്ത് ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്നു.പിന്നീട് കേരളത്തില്‍ മാത്രമായി അവശേഷിച്ചു.അപ്പോള്‍ കേരളത്തനിമയോടെ നല്‍കിയ പേരാണ് കൂടിയാട്ടം.കൂടിയാട്ടത്തില്‍ വിദൂഷകനാണ് ഏറ്റവും വാചാലനായ കഥാപാത്രം.പ്രേക്ഷകരോട് കലാകാരന്റെ  അകലം കുറയുന്നതിലൂടെ പ്രേക്ഷകര്‍ക്ക്‌ ;ഈ കലയില്‍ പങ്കാളികളാകാന്‍ കഴിയുന്നു.


കൂടിയാട്ടത്തെക്കുറിച്ചുള്ള വിശദീകരണത്തിനു ശേഷം 11 .15 മുതലുള്ള പതിനഞ്ചു മിനുട്ട് സമയം ഇടവേളയായിരുന്നു.ഈ ഇടവേള വിദൂഷകന്റെ വേഷം അണിയുന്നതിനായിരുന്നു.ഈ ഇടവേളയില്‍ പുറത്തു പോകാതെ കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഇടവേളയ്ക്കു ശേഷം അരങ്ങിലേക്ക് കയറിവന്ന ശ്രീ .ശിവദാസ് മാസ്റ്ററെ എല്ലാവരും കൌതുകത്തോടെയാണ്  നോക്കിയത്.കാരണം,ഭൂരിഭാഗം പേരും മിഴാവ് കാണുന്നത് ആദ്യമായായിരുന്നു.മിഴാവിന്റെ താളം വീക്ഷിച്ചുകൊണ്ടിരിക്കെ വളരെ സാവധാനം പൂണൂലില്‍ കൈകലോടിച്ചു കൊണ്ട്  വിദൂഷകന്‍ കയറി വന്നു.പിന്നീട് ഹാസ്യ പരിഹാസങ്ങളുടെ ഒരു ഘോഷയാത്ര  തന്നെയായിരുന്നു.വിദൂഷകന്റെ ആ രൂപം തന്നെ എല്ലാവരിലും ചിരിയുണര്‍ത്തി.വിദ്യാര്‍ഥികളെന്നോ അധ്യാപകരെന്നോ വിവേചനമില്ലാതെ എല്ലാവരെയും വിദൂഷകന്‍ കളിയാക്കുന്നു.


പുരുഷാര്‍ത്ഥ കൂത്തില്‍ നിന്നെടുത്ത  പാഠാവതരണത്തിനു  ശേഷം  പ്രബന്ധ കൂത്തില്‍  നിന്നുമെടുത്ത 'ദ്രൌപദീ സ്വയംവരം' കഥയും  അവതരിപ്പിച്ചു.അതിലും സാമൂഹ്യ പരിഹാസത്തിനു  കുറവുണ്ടായില്ല.


12 .30 നു അവതരണം കഴിഞ്ഞപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആസ്വാദനതലങ്ങളെക്കുറിച്ച്  ,അനസ്സിന്റെ  മണിച്ചെപ്പില്‍ സൂക്ഷിക്കാന്‍ ഒരു മണിമുത്ത് ശേഖരിച്ചു കൊണ്ട് ആത്മ നിര്‍വൃതിയോടെ ഹാള്‍  വിട്ടിറങ്ങി.


വിദൂഷക കൂത്തിന്റെ ഡമോണ്‍ഷ്ട്രെഷനും പാഠാവതരണവും നിങ്ങള്‍ക്കും സ്വന്തമാക്കാം.


നിങ്ങളുടെ  സ്കൂളിലും ഈ  കാലാ സമ്പന്നത അവതരിപ്പിക്കല്ലേ ?കൂടിയാട്ടം , ചാക്ക്യാര്‍ക്കൂത്ത് കാലാകാരനായ  ശ്രീ .രജനീഷ് ചാക്ക്യാരെ വിളിക്കാം .അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ : 9447529335


,വിദൂഷക കൂത്ത്   ഡമോണ്‍ഷ്ട്രെഷന്‍  1


,വിദൂഷക കൂത്ത് ഡമോണ്‍ഷ്ട്രെഷന്‍ 2


,വിദൂഷക കൂത്ത് പാഠഭാഗം 1


,വിദൂഷക കൂത്ത് പാഠഭാഗം 2



ദിവ്യ

1 comment:

  1. കാത്തിരിക്കുകയായിരുന്നു

    ReplyDelete